Graphic Design

Malayalam Typing in Mac OSx with KeyMagic

4:19 PM

Malayalam Typing in Mac OSx with KeyMagic - കീമാജിക് - മാക് ഒ.എസ്.എക്സിൽ  മലയാളം ടൈപ്പിംങിനായി ഒരു സിന്പിൾ സോഫ്റ്റ്‌വെയർ

ഞാൻ വിൻഡോസ് ഒ.എസ്. നിന്നും ( വിൻഡോസ് ഒ.എസ്. ൽ ISM സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു ടൈപ്പ് ചെയ്തിരുന്നത് )  മാക് ഒ.എസ്‌.എക്സ്. ലേക് മാറിയതു മുതൽ, മലയാളം ടൈപ്പിങ്ങിനായി ഒരുപാട് ബുദ്ധിമുട്ടി.  അതുപോലെ ISM സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടൈപ്പ് ചെയ്തു ശീലമായതിന്റെ ബുദ്ധിമുട്ടു മകിൽ നന്നായി അനുഭവിക്കേണ്ടി വന്നു.

നിരന്തരമായ തിരച്ചിലുകൾക്കൊടുവിൽ ഞാൻ ഒരു സിമ്പിൾ സോഫ്റ്റ്‌വെയർ കണ്ടെത്തി അതാണ് കീമാജിക് മലയാളം ടൈപ്പിംഗ് സോഫ്റ്റ്‌വെയർ  (KeyMagic Malayalam Typing Software) നിങ്ങൾ പഠിപ്പിക്കാൻ പോകുന്നത് കീമാജിക് എങ്ങനെ മാക് ഒഎസ്എക്സിൽ ഇൻസ്റ്റോൾ ചെയ്തു  മലയാളം ടൈപ്പിംങിനായി ഉപയോഗിക്കാം എന്നാണ്.

കീമാജിക്കിനുവേണ്ടി മലയാളം കീമാപ്പ് (Phonetic Keymap) നിർമ്മിച്ചത് ജുനൈദ് ( Junaid ) ആണ്, മൊഴി ( Phonetic Scheme Mozhi ) യും, ഇൻസ്‌ക്രിപ്റ്റ് കീബോർഡ് ലേഔട്ട്സും (Inscript Keyboard Layout ) കീമാജിക്കിൽ സപ്പോർട്ട് ചെയും.

Malayalam Inscript Keyboard Layout - മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ട്

ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ സർക്കാർ അംഗീകരിച്ച കീബോർഡ് ഘടനയാണു് ഇൻസ്ക്രിപ്റ്റ് കീബോർഡ്.  ഇന്ത്യൻ ഭഷകൾക്കുള്ള ടെപ്പ്‌റൈറ്റർ കട്ടകളുടെ വിതാനത്തെ ആധാരമാക്കി സി-ഡാക്ക് ആണിതു് രൂപകൽപന ചെയ്തത്. ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണ്.
 

Phonetic Scheme Mozhi - മൊഴി (വരമൊഴി)

വരമൊഴിയുടെ ലിപി മാറ്റിയെഴുതൽ പദ്ധതിയെ മൊഴി എന്നറിയപ്പെടുന്നു. ഓരോ മലയാള അക്ഷരങ്ങൾക്കും ഒരു നിശ്ചിത ഇംഗ്ലീഷ് അക്ഷരമാണ് ഇതിന് ഉപയോഗിക്കുന്നത്.

വരമൊഴിയുടെ ബേസിക് കീ മാപ്പ്...


How to install KeyMagic in Mac OSx - കീമാജിക് മാക് ഒ.എസ്.എക്സിൽ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം.

1 - താഴെകാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു കീമാജിക് (KeyMagic) ഡൌൺലോഡ്സിൽ നിന്നും മാക് വേർഷൻ ഡൌൺലോഡ് ചെയ്യുക.


2 -  ഡൌൺലോഡ് ചെയ്ത പാകേജ് ഫയൽ ഡബിൾ ക്ലിക് ചെയ്തു ഇൻസ്റ്റാൾ ചെയുക.

3  - അതിനു ശേഷം താഴെകാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു മലയാളം ടൈപ്പിങ്ങിനാവശ്യമായ 2 ഫയലുകൾ ( Malayalam-InScript.km2 and Malayalam-Mozhi.km2 ) ഡൌൺലോഡ് ചെയ്യുക.


4  -  അതിനു ശേഷം Finder മെനുവിൽ നിന്നും Go സെലക്ട് ചെയ്തു Go To Folder ൽ /Library/Input Methods എന്ന്  ടൈപ്പ് ചെയ്തു എന്റർ അമർത്തുക,  ( Command+Shift+G എന്ന ഷോർട്കട്ട് ഉപയോഗിച്ചും, അതുമല്ലെങ്കിൽ Finder ഉപയോഗിച്ചു ബ്രൗസ് ചെയ്തു പോകുകയും ചെയ്യാം.)


5 - ഇപ്പോൾ Input Methods എന്ന ഫോൾഡറിൽ കീമാജിക് (KeyMagic) ആപ് ഐക്കൺ കാണാൻ സാധിക്കും ഈ ആപ് ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്തു ഷോ പാക്കേജ് കണ്ടൻസിൽ (Show Package Contents) ക്ലിക് ചെയ്യുക.


6 - അതിനു ശേഷം Contents/Resources എന്ന ഫോൾഡറിൽ പോകുക.
7  - ഡൌൺലോഡ് ചെയ്തുവച്ച മലയാളം ടൈപ്പിങ്ങിനു ആവശ്യമായ 2 ഫയലുകളും കോപ്പി ചെയ്തു ഈ ഫോൾഡറിൽ പേസ്റ്റ് ചെയ്യുക.

8 - സിസ്റ്റം റീ സ്റ്റാർട്ട് ചെയ്യുക.

കീമാജിക് (KeyMagic) ഇൻസ്റ്റാൾ ചെയ്ത മാക് സിസ്റ്റത്തിൽ മലയാളം ടൈപ്പിങ്ങിനു ആവശ്യമായ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യേണ്ടതായിട്ടുണ്ട് അതിനായി താഴെകാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്യുക.



നിങ്ങൾക്ക് ട്യൂട്ടോറിയൽ ഇഷ്ടമായി എന്ന് പ്രതീക്ഷിക്കുന്നു, എന്തെങ്കിലും നിർദ്ദേശങ്ങളും ചോദ്യങ്ങളും ഉണ്ടെങ്കിൽ താഴെ രേഖപ്പെടുത്താം..!!



You Might Also Like

0 comments

Note: Only a member of this blog may post a comment.

SUBSCRIBE